പുതുപ്പള്ളി :ശ്രീനാരായണ സെൻട്രൽ സ്‌കൂളിൽ മെരിറ്റ് ഡേ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഗവ. ചീഫ് വിപ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ യു.ശ്രീജിത്ത് കുട്ടികൾക്കുള്ള സമ്മാനദാനം നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സുജിത് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ അസ്സീം വി പണിക്കർ. സ്‌കൂൾ സെക്രട്ടറി ഷിബു നാലുന്നാക്കൽ,​ എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, സ്‌കൂൾ ട്രഷറർ ഷിബുലാൽ പി.എം,​ സ്‌കൂൾ വൈസ് ചെയർമാൻ രമേശൻ ടി.ഡി,​ അഡ്മിനിസ്‌ട്രേറ്റർ സി.പി.രാരിച്ചൻ,​ പ്രിൻസിപ്പൽ ശാലിനി ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.