rain

കോട്ടയം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജില്ലയിൽ ഇന്നും നാളേയും മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. വേനൽ മഴയ്ക്കൊപ്പം ഇടിയും മിന്നലും ശക്തമായ കാറ്റും ഉണ്ടാകാനിടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ബുധനാഴ്ച വൈകീട്ട് ജില്ലയിൽ വ്യാപകമായി കനത്ത മഴ പെയ്തിരുന്നു. പലയിടത്തും കാറ്റിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം ത‌ടസപ്പെടുകയും നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. അഗ്നിശമന സേനയും പൊലീസും എത്തിയാണ് ഗതാഗത തടസങ്ങൾ മാറ്റിയത്.