തലയോലപ്പറമ്പ്: ലോകാരോഗ്യദിനാഘോഷത്തിന്റെ ഭാഗമായി ദീർഘകാലമായി മരുന്നിന് വേണ്ടി ഭീമമായ തുക ചെലവഴിച്ചിരുന്ന നിത്യരോഗികളായ നിർദ്ധനർക്ക് പദ്ധതി പ്രകാരമുളള മരുന്നുകളുടെ വിതരണം നടത്തി. ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ആശ ബാബു, അഡ്വ. കെ.വി പ്രകാശൻ, സുനിൽ മുണ്ടയ്ക്കൽ, ഉഷ പ്രസാദ്, ലത അനിൽകുമാർ, രാഗിണി ഗോപി, ലയ ചന്ദ്രൻ, രഞ്ജിനി ബാബു, ഡോ. ആഷാ ആന്റണി, ഡോ. ടീന എന്നിവർ പ്രസംഗിച്ചു.