തലയോലപ്പറമ്പ് : അക്ഷരദീപം സാംസ്‌ക്കാരിക സമിതി ജില്ലാ സമ്മേളനം ഇന്ന് വൈകിട്ട് 4ന് തലയോലപ്പറമ്പ് മുദ്റ ലൈബ്രറിയിൽ നടത്തും. മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ഏ.എൻ സാബു അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തും. തുടർന്ന് മുദ്റ സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ കാവ്യ ചർച്ചയും കവിയരങ്ങും സംഘടിപ്പിക്കും. പി.പി പത്മനന്ദനൻ പ്രബന്ധം അവതരിപ്പിക്കും. കെ.കെ.സിദ്ധിക്ക്, ബേബി ടി കുര്യൻ, എം.ജി.രാഘവൻ, കാവ്യഭാസ്‌ക്കർ, കെ.ആർ.സുശീലൻ, അഡ്വ.ഏ.ശ്രീകല, പി.ആർ.രാജീവ് തുടങ്ങിയവർ പങ്കെടുക്കും.