
തലയോലപ്പറമ്പ് . സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ മറവൻതുരുത്ത് പഞ്ചായത്തുതല ഉദ്ഘാടനം വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സീമാ ബിനു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ലിറ്റി വർഗീസ് പദ്ധതി വിശദീകരണം നടത്തി. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കമ്മിറ്റി രൂപീകരിക്കും. പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കുമാർ, മോഹൻ കെ.തോട്ടുപുറം, അഡ്വ.പി.വി.കൃഷ്ണകുമാർ,കെ.കെ.ബിനുമോൻ കാർഷികവികസന സമിതി അംഗങ്ങളായ ബി.രാജേന്ദ്രൻ, വിജയചന്ദ്രൻ നായർ, അജിമോൻ എന്നിവർ പ്രസംഗിച്ചു.