kob-raveendran

തോടനാൽ : എള്ളംപ്ലാക്കൽ എ.വേലായുധൻ നായരുടേയും ഉതിരക്കുളത്ത് ജാനകിയമ്മയുടേയും മകൻ റിട്ട.പ്രൊഫ. എ.വി.രവീന്ദ്രൻ നായർ (69) നിര്യാതനായി. എൻ.എസ്.എസ് കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. തോടനാൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പൂവരണി മഹാദേവക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, മേവട പുറക്കാട്ടുകാവ്‌ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, വലിയകുന്നേൽ ദേവീക്ഷേത്രം പ്രസിഡന്റ്, മേവട സഹൃദയ സംഗീതസഭ പ്രസിഡന്റ്, എൻ.എസ്.എസ് മേഖലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ആനന്ദവല്ലിയമ്മ (റിട്ട. ടീച്ചർ എസ്.ആർ.വി എൻ.എസ്.എസ്.എച്ച്.എസ് ചിറക്കടവ്) മാടപ്പാട് മലമേൽ കുടുംബാംഗം. മക്കൾ : ജയശ്രീ, ശ്രീഹരി (കാനഡ). മരുമകൻ : രാജേഷ് (ദുബായ്).

സംസ്‌കാരം നാളെ 3 ന് വീട്ടുവളപ്പിൽ.