കെഴുവംകുളം: ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക മഹോത്സവം തുടങ്ങി. പാലാ മോഹനൻ തന്ത്രി, മേൽശാന്തി മഹേശ്വരൻ പമ്പാവാലി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു.
ഇന്ന് രാവിലെ 5ന് അഭിഷേകം, 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 7.30ന് നവകം, പഞ്ചഗവ്യം, കലശപൂജ, 8.30ന് കലശാഭിഷേകം, 9.30ന് മറ്റക്കര ചെരിക്കനാംപുറം പാട്ടമ്പലത്തിൽ നിന്നും കാവടി ഘോഷയാത്ര, 12.30ന് കാവടിയഭിഷേകം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് നെയ്യൂർകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും ഗുരുദേവചിത്ര രഥഘോഷയാത്ര ഫിലോമിന തങ്കച്ചൻ ഉദ്ഘാടനം ചെയ്യും. 8ന് ശാഖാ ഷോപ്പിംഗ് കോംപ്ലക്‌സിൽ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ ഗുരുദേവ ചിത്ര ഘോഷയാത്ര, 9.30ന് ഘോഷയാത്രയ്ക്ക് സ്വീകരണം, തുടർന്ന് താലസമർപ്പണം, സമൂഹപ്രാർത്ഥന, കൊടിയിറക്ക്, അന്നദാനം, 10ന് ചന്തിരൂർ മായ അവതരിപ്പിക്കുന്ന നാടൻകലാമേള പുറനീർമ.