മുക്കൂട്ടുതറ: എസ്.എൻ.ഡി.പി യോഗം 1215 ാം നമ്പർ ഇടകടത്തി ശാഖയുടെ വാർഷിക പൊതയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും ഇന്ന് ശാഖാ ഹാളിൽ നടക്കും. രാവിലെ 11ന് വാർഷിക പൊതുയോഗം എരുമേലി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ എം.വി അജിത്കുമാർ ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചെയർമാൻ എം.ആർ ഉല്ലാസ് അദ്ധ്യക്ഷത വഹിക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി വൈസ് ചെയർമാൻ കെ.ബി ഷാജി, ശാഖാ പ്രസിഡന്റ് പി.ഡി സാംബശിവൻ, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിലർമാരായ പി.ജി വിശ്വനാഥൻ, കെ.എ രവികുമാർ, സന്തോഷ് കുമാർ, വനിതാസംഘം സെക്രട്ടറി മിനി മധു എന്നിവർ പങ്കെടുക്കും.