മുണ്ടക്കയം: കനത്ത മഴയിൽ മരം വീണു വീടു തകർന്നു. പഴയ പനയ്ക്കച്ചിറ ചേട്ടിശേരിൽ സതീശന്റെ വീടിനു മുകളിലാണ് മരം വീണത്. അടുക്കള പൂർണമായി തകർന്നു. സമീപപ്രദേശത്തെ ഏഴോളം പുരയിടങ്ങളിലെ മരങ്ങൾ കടപുഴകി ഒടിഞ്ഞുവീണ് നാശമുണ്ടായി. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദും പഞ്ചായത്ത് അംഗങ്ങളും മേഖല സന്ദർശിച്ചു.