മുണ്ടക്കയം: പിന്നാക്ക വികസന കോർപ്പറേഷന്റെ സഹകരണത്തോടെ 2 കോടി രൂപ മുണ്ടക്കയത്തെ വിവിധ കുടുംബശ്രീകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പയായി വിതരണം ചെയ്തു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ലോൺ മേള പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൻ വസന്തകുമാരി അദ്ധ്യക്ഷയായിരുന്നു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സി.വി അനിൽകുമാർ, പ്രസന്ന ഷിബു, മെമ്പർമാരായ ബെന്നി ചേറ്റുകുഴി, സുലോചന, ജാൻസി , സൂസമ്മ, ജോമി, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൻ പ്രമീള ബിജു എന്നിവർ പങ്കെടുത്തു.