dharna

മുണ്ടക്കയം. ഇന്ധനവില വർദ്ധനവിനെതിരെ സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിലെ ഭാഗമായി സി.പി.ഐ മുണ്ടക്കയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പാർട്ടി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺചുറ്റി ബി.എസ്.എൻ.എൽ ഓഫീസ് പടിക്കൽ സമാപിച്ചു. ധർണ സംസ്ഥാന കൗൺസിൽ അംഗം ഒ.പി.എ.സലാം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ.സി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി അഡ്വ.എം.ജെ കുര്യാക്കോസ്, അസിസ്റ്റന്റ് സെക്രട്ടറി കെ.റ്റി.ശിവൻ, സെക്രട്ടേറിയറ്റ് അംഗം കെ.സി.കുമാരൻ, ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സുനിൽ റ്റി. രാജ് തുടങ്ങിയവർ പങ്കെടുത്തു