കോട്ടയം: പാമ്പാടി ഗവ.രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിൽ ജൂലായ് 29 മുതൽ 31 വരെ നടക്കുന്ന നെക്സ്റ്റ് ജനറേഷൻ ഇന്റലിജൻസ് സിസ്റ്റംസ് വിഷയമാക്കിയുള്ള രണ്ടാമത് ഇന്റർനാഷണൽ കോൺഫറൻസിന്റെ ( ഐ.സി.എൻ.ജി.ഐ.എസ് 2022) ബ്രോഷർ പ്രകാശനം ചെയ്തു. ഇന്ത്യയുടെ സൗരോർജ്ജ മനുഷ്യൻ എന്നറിയപ്പെടുന്ന മുംബൈ ഐ.ഐ.ടി. പ്രൊഫസറായ ഡോ. ചേതൻ സിംഗ് സോളങ്കി ബ്രോഷർ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഐട്രിപ്പിൾഇ യുടെയും ടെക്യുപ്പിന്റെയും സഹകരണത്തോടെ നടക്കുന്ന കോൺഫറൻസിലേക്ക് ആറ് വ്യത്യസ്തമായ ട്രാക്കുകളിലായി പ്രബന്ധങ്ങൾ ക്ഷണിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന വിദഗ്ധരുടെ പ്രഭാഷണങ്ങളും കോൺഫറൻസിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. പേപ്പറുകൾ സമർപ്പിക്കേണ്ട അവസാന തീയതി 15. വിശദ വിവരങ്ങൾക്ക് കോൺഫറൻസ് വെബ്‌സൈറ്റ്: http://rit.ac.in/icngis2022/.