വേദഗിരി: വേദഗിരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 34ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഇന്ന് തുടക്കമാകും. കുമരകം എം.എൻ ഗോപാലൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് പ്രസിഡന്റ് സന്തോഷ് കിടങ്ങയിൽ കൊടിയേറ്റ് നടത്തും . 11ന് ദിനു സന്തോഷ് അമയന്നൂരിന്റെ പ്രഭാഷണം. തുടർന്ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 7ന്കു മജീഷ്യൻ സാംരാജ് അവതരിപ്പിക്കുന്ന മാജിക് ഷോയും കലാസന്ധ്യയും. 10ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, സർവൈശ്വര്യ പൂജ, സൗമ്യ അനിരുദ്ധന്റെ പ്രഭാഷണം. മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സിന്റെ ഗാനമേള. 11ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശപൂജ, വൈകുന്നേരം 6ന് താലപ്പൊലി രഥഘോഷയാത്ര.