പൊൻകുന്നം: ലോകാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് പൊൻകുന്നം അരവിന്ദ ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ ശ്രീകുമാർ അദ്ധ്യക്ഷനായി. ആശുപത്രി പ്രസിഡന്റ് അനിരുദ്ധൻ, അഡ്മിനിസ്‌ട്രേറ്റർ സുമേഷ് എൻ.എസ് തുടങ്ങിയവർ സംസാരിച്ചു. ഡോ. റിന്റു ജോർജ്ജ്, ഡോ. രശ്മി സൂസൻ ബാബു, ഡോ. മേഘന ട്രീസാ ആന്റണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.