കോട്ടയം: ഗുരുധർമ്മ പ്രചരണ സഭ ജില്ലാ ശ്രീനാരായണ ധർമ്മ പരിഷത്ത് കുറിച്ചി അദ്വൈതവിദ്യാശ്രമം ഓഡിറ്റോറിയത്തിൽ രാവിലെ10ന് ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ അദ്ധ്യക്ഷത വഹിക്കും.
ശിവഗിരിമഠം ബ്രഹ്മവിദ്യാലയത്തിന്റെ ഒരു വർഷം നീളുന്ന കനകജൂബിലി ആഘോഷം സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് സ്വാമി ഉദ്ഘാടനം ചെയ്യും. മാതൃസഭ കേന്ദ്ര ഉപാദ്ധ്യക്ഷ സോഫീ വാസുദേവന്റെ പഠനക്ലാസ്. പി.ആർ.ഒ ഇ.എം സോമനാഥനെ ആദരിക്കും. കേന്ദ്ര ഉപദേശസമിതിയംഗം ആർ. സലിംകുമാർ രചിച്ച ' ശ്രീനാരായണ ധർമ്മം ' എന്ന പുസ്തകത്തിന്റെ പ്രകാശനം സ്വാമി ഋതംഭരാനന്ദ ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിക്ക് നൽകി നിർവഹിക്കും. ജില്ലയിൽ റാങ്ക് നേടിയവരെയും ഉന്നതവിജയം കരസ്ഥമാക്കിയ പ്രൊഫഷണൽ വിദ്യാർത്ഥികളെയും അനുമോദിക്കും. ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം, ട്രഷറർ മോഹനകുമാർ എന്നിവർ പ്രസംഗിക്കും. തുടർന്ന് ഗുരുപൂജ,​ അന്നദാനം. ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷ സമ്മേളനം ഇ.എം സോമനാഥൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഉപദേശകസമിതി ചെയർമാൻ കുറിച്ചി സദൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി കൈവല്ല്യാനന്ദ സരസ്വതി പഠനക്ലാസ് നയിക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം വായനശാലയിലേയ്ക്കുള്ള ആദ്യ പുസ്തക സമർപ്പണം കുറിച്ചി സദനിൽ നിന്ന് സ്വാമി കൈവല്ലാനന്ദ സരസ്വതി ഏറ്റുവാങ്ങും. ശതാഭിഷിക്തനായ കേന്ദ്ര നിർവാഹകസമിതി അംഗം കെ.കെ സരളപ്പനെ ആദരിക്കും. ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷിബു മൂലേടം, കേന്ദ്ര എക്‌സിക്യൂട്ടിവ് മെമ്പർ പി.കമലഹാസനൻ, ജില്ലാ വൈസ് പ്രസിഡന്റ് അനിരുദ്ധൻ മുട്ടുംപുറം, ജോ.സെക്രട്ടറി എം.എ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.