പൊൻകുന്നം: ചിറക്കടവ് സർവീസ് സഹകരണ ബാങ്കിൽ നടത്താനിരുന്ന ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യു സ്റ്റേ ചെയ്ത നടപടി
കേരള കോൺഗ്രസ് ( എം) മുമ്പ് ഉന്നയിച്ച ആരോപണം ശരിവെയ്ക്കുന്നതാണെന്ന് കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു ഒരു വർഷം മുമ്പ് നടത്തിയ പരീക്ഷയിൽ ക്രമക്കേട് ഉണ്ടെന്നും ചോദ്യ പേപ്പർ ചോർന്നെന്നും കേരള കോൺഗ്രസ് ( എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. അത് തീർപ്പാക്കി നിയമനം നടത്താൻ ജോയിന്റ് രജിസ്ട്രാർ ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് കൊണ്ട് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കി ഗവർണ്ണർ ഉത്തരവ് പ്രകാരം സ്‌റ്റേ ചെയ്യുകയായിരുന്നുവെന്നും കേരള കോൺഗ്രസ് (എം )ചിറക്കടവ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.