പൊൻകുന്നം: പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ചാരുവേലി കൊന്നക്കുളം ചെറുവള്ളി റോഡ് ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തിൽ പി. എം.ജി.എസ്.വൈ.എസ് ഉദ്യോഗസ്ഥസംഘം പരിശോധിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. എമേഴ്‌സൺ, പഞ്ചായത്ത് അംഗങ്ങളായ പി.ജെ.ജോസഫ് കുഞ്ഞ്, മിനി മാത്യു, സിറിൽ മാത്യു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നോജ് തോമസ്, ലിത ഷാജി, സാലു പി. മാത്യു, മധു.കെ.മാത്യു, എന്നിവർ ഒപ്പമുണ്ടായിരുന്നു.