വൈക്കം : തിരുവിതാംകൂറിന്റെ സേനാധിപനായിരുന്ന വൈക്കം പത്മനാഭപ്പിള്ളയുടെ 213ാമത് സമാധിവാർഷിക ദിനാചരണം വൈക്കം ഗാന്ധിഭവൻ ട്രസ്​റ്റ് ഹാളിൽ നടത്തി. മഹാത്മാഗാന്ധിയുടെയും വീരകേസരി പത്മനാഭപ്പിള്ളയുടെയും പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം ഗാന്ധി സ്മ്യതിഭവൻ ട്രസ്​റ്റി കലാദർപ്പണം രവീന്ദ്രനാഥ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധ ജി.നായർ അദ്ധ്യക്ഷത വഹിച്ചു. പത്മനാഭപ്പിള്ളയുടെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. അഡ്വ .എ.ശ്രീകല,വി.ശിവദാസൻ, കെ.എസ് ശ്രീജിത്ത് , എ.ശാന്ത, കെ.കെ.രാധാകൃഷ്ണൻ, സുമംഗല രജേന്ദ്രൻ, ഇന്ദിരാ ഭാസ്‌ക്കർ, ശോഭനാ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.