വൈക്കം : കേരളത്തിലെ കലാകാരൻമാരുടെ സംഘടനയായ കേരള ആർട്ടിസ്റ്റ് ഫെർട്ടേണിറ്റി (കെ.എ.എഫ്) യുടെ രണ്ടാമതു വാർഷിക സമ്മേളനവും മികച്ച കലാകാരന്മാരുടെ കലാപരിപാടികളും സത്യഗ്രഹ സ്മാരക ഓഡിറ്റോറിയത്തിൽ നടത്തി. സി.കെ ആശ എം.എൽ.എ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദീപു ബിനു അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം ഗിന്നസ് പക്രു മുഖ്യാതിഥിയായിരുന്നു. കാഫിന്റെ സംസ്ഥാന സെക്രട്ടറി ആർ. കരുണാമൂർത്തി മുഖ്യപ്രഭാഷണം നടത്തി. ഗായിക വൈക്കം വിജയലക്ഷ്മി , അവാർഡ് ജേതാവ് പ്രദീപ് മാളവിക , വൈക്കം വിജയകുമാർ , വൈക്കം സോൺ പ്രസിഡന്റ് കെ.കെ നാണപ്പൻ , ജില്ലാ ജോയിൻ സെക്രട്ടറി അലക്‌സ് കോട്ടയം , മേഖല സെക്രട്ടറി ബിനോയ് കുര്യാകോസ് , ജില്ല ട്രഷറർ ജി . ഉദയശങ്കർ , നഗരസഭ വൈസ് ചെയർമാൻ പി.റ്റി സുഭാഷ് എന്നിവർ പ്രസംഗിച്ചു. സംഘടനാ ചെയർമാൻ ജോസി ജോൺ ചികിത്സാസഹായം വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് കലാകാരന്മാരെ ആദരിച്ചു.