കോട്ടയം: യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന കെ.എം.മാണി കാർഷിക സമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 2.30ന് സംസ്ഥാന കമ്മറ്റി ഓഫീസ് പരിസരത്ത് നടക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ: റോണി മാത്യു അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മറ്റി ഓഫീസ് പരിസരത്ത് ഒരുക്കുന്ന കൃഷി തോട്ടത്തിലേക്കുള്ള ആദ്യ ഫലതൈ ജോസ് കെ.മാണിയിൽ നിന്ന് ഏറ്റുവാങ്ങി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. എം.എൽ.എമാർ, കേരള കോൺഗ്രസ് (എം), യൂത്ത്ഫ്രണ്ട്(എം) നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.