മുണ്ടക്കയം : പ്രളയത്തിൽ ടാറിംഗ് തകർന്ന കോസ് വേ പാലത്തിൽ യാത്ര ദുഷ്ക്കരമാകുന്നു. പാലത്തിന്റെ പല സ്ഥലങ്ങളിലായി കോൺക്രീറ്റിന് മുകളിലുള്ള ടാറിംഗാണ് തകർന്ന് കിടക്കുന്നത്. മഴ പെയ്താൽ വെള്ളക്കെട്ടും പതിവായി. വാഹനങ്ങൾ കുഴിയിൽ ചാടാതിരിക്കാൻ വേഗത്തിൽ എത്തി ബ്രേക്ക് ഇടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അതോടൊപ്പം പാലത്തിലൂടെ വാഹനങ്ങൾ വേഗത കുറച്ച് പോകുന്നതിനാൽ കോസ്‌വേ കവലയിലും, കോരുത്തോട് മുളങ്കയം റോഡിലും ഗതാഗത കുരുക്കും രൂക്ഷമാണ്. പാലത്തിന്റെ സുരക്ഷ കണക്കിലെടുത്ത് എതയും വേഗം ടാറിംഗ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.