പാലാ: പ്രിയ നേതാവ് കെ.എം മാണിയുടെ ഓർമ്മ പുതുക്കി പാലാ. ഇന്നലെ രാവിലെ മുതൽ ജനപ്രതിനിധികളും നേതാക്കളും കബറിടത്തിങ്കലേക്ക് എത്തിക്കൊണ്ടിരുന്നു. കെ.എം മാണിയുടെ മൂന്നാം ഓർമ്മ ദിനത്തിൽ പള്ളിയിലും വീട്ടിലും പ്രാർത്ഥനാ ചടങ്ങുകൾ നടന്നു. പാലാ കത്തീഡ്രൽ പള്ളിയിൽ നടന്ന ശുശ്രൂഷയിലും പ്രാർത്ഥനയിലും നൂറുകണക്കിന് പേർ പങ്കെടുത്തു. ഭാര്യ കുട്ടിയമ്മ മാണിയോടും കുടുംബാംഗങ്ങളോടും ഒപ്പം കേരള കോൺഗ്രസ് (എം) നേതാക്കളും സ്മരണാജ്ഞലി അർപ്പിച്ചു.
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, മന്ത്രി റോഷി അഗസ്റ്റ്യൻ, ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ.എമാരായ പ്രമോദ് നാരായണൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, കോർപ്പറേഷൻ ചെയർമാൻമാരായ മുൻ എം.എൽ.എ സ്റ്റീഫൻ ജോർജ്, മുഹമ്മദ് ഇഖ്ബാൽ, ജോർജ്കുട്ടി അഗസ്തി, ജോസ് ടോം, അലക്‌സ് കോഴിമല എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.
കേരള കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണാ ചടങ്ങിൽ ഫിലിപ്പ് കുഴികുളം, നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബേബി ഉഴുത്തുവാൽ ,പ്രൊഫ. ലോപ്പസ് മാത്യു, തോമസ് ആന്റണി, പെണ്ണമ്മ ജോസഫ്, ബൈജു കൊല്ലം പറമ്പിൽ, ടോബിൻ. കെ. അലക്‌സ്, ബിജു പാലൂപടവിൽ, ജയ്‌സൺ മാന്തോട്ടം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ ജോർജ്കുട്ടി ചെറുവള്ളി, മനോജ് മററ മുണ്ട, കുഞ്ഞുമോൻ മടപ്പാട്ട് എന്നിവരും പങ്കെടുത്തു.