പാലാ : തൊഴിലാളിവർഗ സർവ്വാധിപത്യത്തിന് ബദലായി കെ.എം മാണി അവതരിപ്പിച്ച അദ്ധ്വാന വർഗസിദ്ധാന്തം കർഷകരുടെയും തൊഴിലാളികളുടെയും ഒരുമിച്ചുള്ള മുന്നേറ്റമാണ് ലക്ഷ്യം വെച്ചതെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ്. കേരളാ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം മാണിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അദ്ധ്വാനവർഗ്ഗ പഠനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സി.കാപ്പൻ എം.എൽ.എ സന്ദേശം നൽകി. പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ ജോയി എബ്രാഹം മുഖ്യപ്രഭാഷണവും ഈ.ജെ ആഗസ്തി അനുസ്മരണ പ്രസംഗവും നടത്തി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ,, പ്രൊഫ. ഗ്രേസമ്മ മാത്യു, ജോസ്മോൻ മുണ്ടക്കൽ, വി.ജെ ലാലി, സന്തോഷ് കാവുകാട്ട്, തോമസ് ഉഴു ന്നാലിൽ, ജേക്കബ് മാത്യു, ജോസ് എടേട്ട്, റിജൊ ഒരപൂഴിക്കൽ, തങ്കച്ചൻ മണ്ണൂ ശേരി, എബ്രാഹം തോമസ്, മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേൽ, ജോസ് പ്‌ളാശനാൽ, മാർട്ടിൻ കോലടി, ബിബി ഐസക്, പി.കെ ബിജു, ബാബു മുകാല, ഡിജു സെബാസ്ര്യൻ, തോമാച്ചൻ പാലക്കുടി, രാധാകൃഷ്ണൻ എടാട്ടു താഴെ, ജിമ്മി വാഴംപ്ലാക്കൽ, സജി ഓലിക്കര, ജോയി തോമസ്, ജോർജുകുട്ടി ചെമ്പോട്ടിക്കൽ, മാത്യു കേളപ്പനാൽ, ടോം ജോസഫ് , നോയൽ ലൂക്ക് , മെൽബിൻ പറമുണ്ട എന്നിവർ പ്രസംഗിച്ചു.