വേളൂർ: കോട്ടയം നഗരസഭയുടെ പടിഞ്ഞാറ് കല്ലൂപ്പാലം പാണമ്പടി റോഡിലെ പുതിയതായി നിർമ്മിച്ച മണ്ണാന്തറ പാലം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. യോഗത്തിൽ കൗൺസിലർ എം.പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ കമ്മറ്റി ചെയർപേഴ്‌സൺ ബിന്ദു സന്തോഷ് കുമാർ, ജിഷാ ജോഷി, എൻ.എസ് രാജീവ് എന്നിവർ പങ്കെടുത്തു.