
ഇളങ്ങുളം: കാലിക്കറ്റ് യൂണവേഴ്‌സിറ്റി റിട്ട. അസി. രജിസ്ട്രാർ ഇളങ്ങുളം കൂരാലി പുളിക്കരയിൽ പി.ആർ. ദിലീപ്കുമാരൻ നായർ (73) നിര്യാതനായി. ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ സെക്രട്ടറി, ബാലഗോകുലം പൊൻകുന്നം താലൂക്ക് ഉപാദ്ധ്യക്ഷൻ, തമ്പലക്കാട് വേദവ്യാസ വിദ്യാലയം പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പനയ്ക്കപ്പാലം വിവേകാനന്ദ വിദ്യാലയം പ്രിൻസിപ്പലായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: വത്സല അന്തിനാട് പാറപ്പുറത്ത് കുടുംബാംഗം. മകൾ: ദിവ്യ (യു.എസ്.എ.). മരുമകൻ: ശന്തനു (യു.എസ്.എ.). സംസ്‌കാരം നാളെ 2ന് വീട്ടുവളപ്പിൽ.