പാലാ: ദീർഘകാലം എം.എൽ.എയും മന്ത്രിയുമായുള്ള തന്റെ പ്രവർത്തനങ്ങളിലൂടെ സംസ്ഥാന രാഷ്ട്രീയ ഭൂപടത്തിൽ പാലായ്ക്ക് തനതായ ഇടം നേടിക്കൊടുത്ത ജനനേതാവുമായിരുന്ന കെ.എം മാണിയെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. കെ.എം മാണിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ കേരളാ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളോട് ഊഷ്മളമായ വ്യക്തിബന്ധവും മാന്യതയും സഹിഷ്ണുതയും കാട്ടിയിരുന്ന ഒരു മനുഷ്യസ്‌നേഹിയായിരുന്നു കെ.എം മാണിയെന്നും എം.എൽ.എ അനുസ്മരിച്ചു.