കുറുമുള്ളൂർ: എസ്.എൻ.ഡി.പി യോഗം 41-ാം നമ്പർ വേദഗിരി കുറുമുള്ളൂർ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ 34-ാമത് പ്രതിഷ്ഠാ വാർഷിക ഉത്സവം ഇന്ന് സമാപനം. ഇന്ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, 7ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് പുരാണ പാരായണം, 10ന് കുമരകം ഗോപാലൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശപൂജ, 11ന് ഭാഗവതപാരായണം, വൈകുന്നേരം 4ന് വിവിധ കുടുംബയോഗങ്ങളിൽ നിന്നും ഘോഷയാത്രകൾ ഗുരുദേവ ക്ഷേത്രത്തിൽ സമ്മേളിക്കും. 5ന് താലപ്പൊലി, രഥഘോഷയാത്ര പുറപ്പാട്, വൈകിട്ട് 9ന് താലപ്പൊലി സമർപ്പണം, വിശേഷാൽ പൂജ, ദീപാരാധന, ദീപക്കാഴ്ച, വലിയകാണിക്ക, അന്നദാനം, കൊടിയിറക്ക്, മംഗളപൂജ എന്നിവ നടക്കും.