
പൊൻകുന്നം. വൺ ഇന്ത്യ വൺ പെൻഷൻ പ്രവാസി കൂട്ടായ്മ വെബിനാർ സംഘടിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഓവർസീസ് കമ്മിറ്റി അംഗങ്ങൾക്ക് ആശംസ അറിയിക്കാനും തുല്യ നീതി, തുല്യ പെൻഷൻ എന്ന ആശയത്തിന്റെ പ്രസക്തി ലോകത്തെ അറിയിക്കാനുമായിരുന്നു വെബിനാർ .
ഓവർസീസ് പ്രസിഡന്റ് ബിബിൻ പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.എം.ഷെരീഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക വിദഗ്ദ്ധൻ ഡോ.ജോസ് സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. ബിജീഷ് തോമസ്, വിനോദ് കെ.ജോസ്, ബിജു എം.ജോസഫ് , മാത്യു കാവുങ്കൽ, കാർത്തികേയൻ, ഷാജി വർഗീസ്, കെ.സാബുകുര്യൻ എന്നിവർ പ്രസംഗിച്ചു. നൂറിലധികം പ്രവർത്തകർ പങ്കെടുത്തു.