camp

നെടുങ്കണ്ടം. ലയൺസ് ക്ലബ് നെടുങ്കണ്ടം ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പാലാ മാർ സ്ളീവാ മെഡിസിറ്റി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി രക്തസമ്മർദ്ദം, ഷുഗർ , ഇ.സി.ജി ടെസ്റ്റുകൾ സൗജന്യമായി നടത്തി. 150 പേർ ക്യാമ്പിൽ പങ്കെടുത്തു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷിബു ചെരികുന്നേൽ, ലയൺസ് ക്ലബ്ബ് ഗ്രേറ്റർ പ്രസിഡന്റ് എം.ജെ. സാബു, ഡോ. ജെറിൻ എബ്രഹാം, സിസ്റ്റർ ജൂലി അഗസ്റ്റിൻ, റെജി ജോസഫ് എന്നിവർ പ്രസംഗിച്ചു.