
തൊടുപുഴ. മലങ്കര ടൂറിസം ഹബ്ബിനോടുള്ള അധികൃതരുടെ അവഗണയിൽ പ്രതിഷേധിച്ച് ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. അത്യാധുനിക സംവിധാനങ്ങളോടെ ദുബായ് മോഡൽ എൻട്രൻസ് പ്ലാസ, പക്ഷി സങ്കേതം, അണക്കെട്ടിലെ തുരുത്തിൽ കൃത്രിമ വനം, വിസ്തൃതമായ പാർക്ക്, പൂന്തോട്ടം, ബോട്ടിംഗ് എന്നിങ്ങനെ വിപുലമായ പദ്ധതികളോടെയാണ് മലങ്കര ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ കുട്ടികളുടെ പാർക്ക്, അണക്കെട്ട് സന്ദർശനം എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഒരുക്കി 2019 നവംബർ രണ്ടിന് ഹബ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. പിന്നീട് തുടർ പ്രവൃത്തികൾ സ്തംഭിച്ചു. ടൂറിസം, ജലവിഭവ വകുപ്പുകളുടെ സംയുക്ത പദ്ധതിയായതിനാൽ ഇരു വകുപ്പുകൾക്കും പദ്ധതിയോട് ഒരു താത്പര്യവുമില്ല.