തലയോലപ്പറമ്പ് : നാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിന്റെ അടിസ്ഥാനശിലയെ തകർക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഊർജിതമാക്കിയതിന്റെ തെളിവാണ് ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാടിലൂടെ മറനീക്കി പുറത്തുവരുന്നത് സി.പി.ഐ സംസ്ഥാന എക്‌സി. അംഗം പി.പി സുനീർ പറഞ്ഞു. സി.പി.ഐ തലയോലപ്പറമ്പ് ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാത്യൂസ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സി. അംഗം ടി.എൻ രമേശൻ, മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ്, അസി. സെക്രട്ടറി കെ.എസ് രത്‌നാകരൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.ഡി വിശ്വനാഥൻ, പി.എസ് പുഷ്പമണി, സി.കെ ആശ എംഎൽഎ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ആർ ബിജു, അനി ചെള്ളാങ്കൽ, പി.ആർ മുരുകദാസ് എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പി.കെ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു.