
മുണ്ടക്കയം. റൂം ഫോർ റിവർ പദ്ധതിപ്രകാരം പ്രളയത്തിൽ വന്നടിഞ്ഞ മണിമലയാറ്റിലെ മണലും ചെടികളും വാരിയെടുത്ത് വൃത്തിയാക്കുന്ന മണിമലയാർ പുനർജനി പദ്ധതിയുടെ മുന്നോടിയായി പൂഞ്ഞാർ എം.എൽ.എ യുടെ നേതൃത്വത്തിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസിന്റെ അദ്ധ്യക്ഷതയിൽ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ഷിബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.