
കരൂർ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. കരൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സ്മിതാ ഗോപിയുടെ ഭർത്താവ് അന്തീനാട് പെരുമാട്ടിക്കുന്നേൽ പി.ആർ. ഗോപാലകൃഷ്ണൻ നായർ (50) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. അന്തീനാട് അമ്പലത്തിന്റെ മുന്നിൽ വച്ച് ഗോപാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ പാലാ ഭാഗത്തേക്ക് വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹത്തെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.