വൈക്കം : വല്ലകം അരികുളങ്ങര സ്വയംഭൂ ശ്രീദുർഗ ദേവി ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളുടെ സമർപ്പണം തന്ത്രി മോനാട്ട് മന ഗോവിന്ദൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്ര സമിതി വർക്കിംഗ് പ്രസിഡന്റ് ജ്യോതിരാജ് മരങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി വൈക്കം കണ്ണൻ, ശില്പികളായ വാരനാട് തങ്കച്ചൻ ആചാരി, വൈക്കപ്രയാർ ശിവദാസൻ ആചാരി, വല്ലകം സദാശിവൻ ആചാരി, മാഞ്ഞൂർ ദിനിഷ് കെ പുരുഷോത്തമൻ ,തോട്ടത്തേഴത്ത് ലക്ഷമണൻ ആചാരി, ഡോ.വിജിത്കുമാർ എന്നിവരെ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം.മോഹനൻ ആദരിച്ചു. സുനോജ് കുമാർ, ടി.എൻ.ബാലകൃഷ്ണൻ, എം.പി.വിശ്വനാഥൻ, വിജയകുമാർ, ശ്രീവൽസൻ യദുകുലം എന്നിവർ പ്രസംഗിച്ചു. ദാരുശില്പം, ശ്രീകോവിൽ, ചുറ്റമ്പലം ബലിക്കൽപ്പുര, തിടപ്പള്ളി , നമസ്‌കാര മണ്ഡപം എന്നിവയുടെ നവീകരണമാണ് നടന്നത്. വിഷു ഉത്സവം 15 വരെ ആഘോഷിക്കും. ഇന്ന് രാവിലെ 5 ന് പള്ളിയുണർത്തൽ, 8 ന് പാരായണം, വൈകിട്ട് 6.45 ന് ന്യത്തനൃത്യങ്ങൾ, 7.30 ന് ദേശതാലപ്പൊലി. 13 ന് രാവിലെ 6.30 ന് പാരായണം, 10.30 ന് സോപാന സംഗീതം , വൈകിട്ട് 7.30 ന് ദേശതാലപ്പൊലി, നൃത്തനൃത്യങ്ങൾ.