akri

കോട്ടയം. പാഴ് വസ്തുക്കൾ ശേഖരിക്കുന്ന ആക്രിക്കടകൾക്ക് ഇത് നല്ലകാലം. കൊവിഡിനു ശേഷമാണ് ഈ മേഖലയിൽ ഉണർവുണ്ടായത്. പാഴ് വസ്തുക്കൾ റീസൈക്കിൾ ചെയ്ത് നിർമ്മിക്കുന്ന ചൈനീസ് ഉല്പന്നങ്ങൾ വൻ വിലക്കുറവിൽ ഇവിടെ ലഭ്യമായിരുന്നു. എന്നാൽ കൊവിഡ് മൂലം ചൈനയിൽ നിന്ന് ഇത്തരം വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞു. സമാന ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ ഇവിടെ വ്യാപകമായി തുടങ്ങാൻ ഇതിടയാക്കി. ഇതോടെയാണ് ആക്രി വസ്തുക്കൾക്ക് വില വർദ്ധിച്ചത്. ഹാർഡ് ബോർഡുകൾ ചെത്തിപ്പുഴ, എറണാകുളം എന്നിവിടങ്ങളിലേക്കും പേപ്പർ പുനലൂരേയ്ക്കും , ഇലക്ട്രോണിക്‌സ് , പ്ലാസ്റ്റിക് വസ്തുക്കൾ ബംഗളൂരുവിലേയ്ക്കും, ഇരുമ്പ് പാലക്കാട്ടേയ്ക്കുമാണ് കൊണ്ടുപോകുന്നത്. അവിടങ്ങളിൽ ഇത് റിസൈക്കിൾ ചെയ്ത് പുതിയ ഉല്പന്നങ്ങളാക്കുകയാണ്.

ആക്രി വിൽക്കാം ആപ്പിലൂടെ.

കേരളത്തിലെ പാഴ്‌വസ്തു മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ കേരള സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷൻ പാഴ്‌വസ്തു ശേഖരണത്തിനായി ആക്രിക്കട മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. വീട്ടിലെ പാഴ്‌വസ്തുക്കളുടെ ഫോട്ടോ ഇതിൽ അപ്‌ലോഡ് ചെയ്ത് വിൽക്കാം. ഐ.ഡി പ്രൂഫ്, ത്രാസ് എന്നിവയുമായി യൂണിഫോം ധരിച്ച അസോസിയേഷൻ തൊഴിലാളികൾ നേരിട്ടെത്തി പാഴ്‌വസ്തുക്കൾ ശേഖരിക്കും.

പാഴ് വസ്തുക്കളുടെ വില നിലവാരം. കിലോഗ്രാമിന്. പഴയ വില ബ്രാക്കറ്റിൽ.

ന്യൂസ് പേപ്പർ 28 രൂപ (15).

ഹാർഡ് ബോർഡ് 24 രൂപ (10).

പ്ലാസ്റ്റിക് കുപ്പി 30 രൂപ (15).

ബിയർ കുപ്പി 1രൂപ (1).

അലുമിനിയം 140 രൂപ (90).

ചെമ്പ് 650 രൂപ (500).

പിച്ചള 450 രൂപ (250).

തകിട് 20 രൂപ (12).

പ്ലാസ്റ്റിക് 15 രൂപ (10).

കെ.എസ്.എം ജില്ലാ സെക്രട്ടറി. വി.ഇ ഷെരീഫ് പറയുന്നു.

ജില്ലയിൽ ആപ്പിന്റെ പ്രവർത്തനം നിലവിൽ ആരംഭിച്ചിട്ടില്ല. ഇതിനുളള വെൻഡർമാരുടെ രജിസ്‌ട്രേഷൻ നടക്കുന്നുണ്ട്. ജില്ലയിൽ 120 പേരാണ് കെ.എസ്.എം അസോസിയേഷനിലുള്ളത്. നിലവിൽ 38 പേർ രജിസ്റ്റർ ചെയ്തു. അടുത്ത മാസം ആപ്പ് പ്രവർത്തനം ആരംഭിക്കാമെന്നാണ് കരുതുന്നത്.