
കോട്ടയം. കനത്ത വേനൽമഴയിൽ നാഗമ്പടം നെഹ്‌റു സ്റ്റേഡിയം വെള്ളത്തിലായതോടെ വിവിധ കായിക പരിശീലനങ്ങളിൽ ഏർപ്പെട്ടിരുന്ന കുട്ടികളടക്കമുള്ളവർ ബുദ്ധിമുട്ടിലായി. ഇവരെക്കൂടാതെ പ്രഭാത സവാരിക്കും വ്യായാമത്തിനും നിരവധി പേരാണ് ഇവിടെ എത്തുന്നത്. വെള്ളം കെട്ടിക്കിടക്കുന്നത് ഇവക്കെല്ലാം തിരിച്ചടിയായി.
സ്‌റ്റേഡിയത്തിൽ ഫുട്ബാൾ സമ്മർ ക്യാമ്പും നടക്കുന്നുണ്ട്. ട്രാക്കിലെ വെള്ളക്കെട്ടിലൂടെ വേണം പരിശീലനം നടക്കുന്ന ഭാഗത്തേക്ക് എത്താൻ. മൈതാനത്ത് പുല്ല് വളർന്ന് നിൽക്കുന്ന ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. കുട്ടികൾക്കും മറ്റും ഒപ്പം എത്തുന്നവർക്ക് ഇരിക്കാനുള്ള പവലിയനാകട്ടെ മഴയിൽ ചോർന്നൊലിക്കുന്ന സ്ഥിതിയിലുമാണ്.