വൈക്കം : എസ്.എൻ.ഡി.പി യോഗം 1344ാം നമ്പർ തലയാഴം വടക്കേകര ശാഖയിലെ ഗുരുക്യപ കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബ സംഗമവും യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.പി.സുഖലാൽ തളിശ്ശേരിത്തറ അദ്ധ്യക്ഷത വഹിച്ചു. പ്രീതി കോട്ടയം ഗുരുദർശന പ്രഭാഷണം നടത്തി. 'പറയാനുണ്ടേറെ' വിഷയത്തെ കുറിച്ച് സിവിൽ എക്‌സൈസ് ഓഫീസർ എ.എസ് ദീപേഷ് ക്ലാസെടുത്തു. കൺവീനർ ദേവിക വേണു ,വൈസ് പ്രസിഡന്റ് ബിജു ഐക്കരപ്പടി, സെക്രട്ടറി ദിനേശൻ കാട്ടിശ്ശേരിത്തറ, വനിതാസംഘം പ്രസിഡന്റ് വിജി ഈരത്തറ, സെക്രട്ടറി കാഞ്ചന സർവ്വാർത്ഥൻ, ജോയിന്റ് കൺവീനർ ദേവിക സുരേഷ് എന്നിവർ പ്രസംഗിച്ചു.