നെടുംകുന്നം : നെടുംകുന്നം പഞ്ചായത്ത് 14ാം വാർഡിൽ തൊട്ടിക്കൽ റീന അനിയകുഞ്ഞിന്റെ ഉടസ്ഥതയിലുള്ള വീട് ഇടിഞ്ഞ് വീണു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. സംഭവ സമയം വീട്ടിലുണ്ടായിരുന്നവർ എല്ലാം പുറത്തായിരുന്നതിനാൽ അപകടം ഒഴിവായി. സാധന സാമഗ്രികൾ എല്ലാം തകർന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത് - വില്ലേജ് അധികൃതർ സ്ഥലത്തെത്തി. വീട് പൂർണ്ണമായി തകർന്നതോടെ താമസയോഗ്യമല്ലാതായി. തൊട്ടിക്കൽ യുവധാരാക്ലബിന്റെയും സമീപവാസികളുടെയും സഹായത്തോടെ താത്കാലിക സംവിധാനമായി ഷെഡ് നിർമ്മിച്ച് നൽകി.