ചങ്ങനാശേരി : കുറിച്ചി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനായി 3.43 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായതായി അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ഏറെ നാളായി പരിമിതമായ സൗകര്യത്തിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം. ജില്ലയിലെ അഞ്ച് ടെക്‌നിക്കൽ സ്‌കൂളുകളിൽ സ്വന്തമായി സ്ഥലമില്ലാത്ത ഏകസ്‌കൂളാണിത്. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ , മെക്കാനിക്കൽ ട്രേഡുകളാണ് ഇവിടെയുത്. ഈ സാമ്പത്തിക വർഷം കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ചിട്ടുണ്ടെന്നും, സ്ഥലമേറ്റെടുക്കൽ നടപടി ഉടൻ പൂർത്തിയാക്കുമെന്നും എം.എൽ.എ അറിയിച്ചു.