help

കോട്ടയം. ജില്ലയിൽ പട്ടികജാതി വകുപ്പ് നടപ്പാക്കിയത് 17 കോടി രൂപയുടെ പദ്ധതികൾ. 2021 മെയ് 20 മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കണക്കാണിത്. 1368 ഗുണഭോക്താക്കൾ പദ്ധതികളിൽ ഉൾപ്പെട്ടു. 160 ഭൂരഹിതരെ പുനരധിവസിപ്പിക്കുന്നതിനായി 6.14 കോടി രൂപ ചെലവഴിച്ചു. 537 പേർക്ക് വിവാഹ ധനസഹായമായി 4.02 കോടി രൂപയും 280 പേർക്ക് വീടുനിർമ്മാണം പൂർത്തീകരിക്കുന്നതിന് 3.88 കോടി രൂപയും നൽകി. 331 പേർക്ക് ചികിത്സാ സഹായമായി 71. 04 ലക്ഷം രൂപ വിതരണം ചെയ്തു. ഏകവരുമാനദായകൻ മരിച്ച 45 കുടുംബങ്ങൾക്ക് 85. 50 ലക്ഷം രൂപ ലഭ്യമാക്കി.