കോട്ടയം : ആർ.ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം പ്രഥമ ജനറൽ സെക്രട്ടറി മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് 3 ന് തിരുനക്കര ഊട്ടി ലോഡ്ജ് ഐ.എൻ.ടി.യു.സി ഹാളിൽ അനുസ്മരണ യോഗവും ആശാൻ കവിതകളുടെ പാരായണവും നടക്കും. സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിക്കും. കൈനകരി ഷാജി, കുഞ്ഞ് ഇല്ലംപള്ളി, ഇ.എം സോമനാഥൻ, എം.കെ.ശശിയപ്പൻ, എം.ബി.സുകുമാരൻ നായർ, ബൈജു മറാട്ടുകുളം, സാൽവിൻ കൊടിയന്തറ, വൈശാഖ് പി.കെ, വി.എം.മണി, മൗലാന ബഷീർ, ചെങ്ങളം രവി തുടങ്ങിയവർ പ്രസംഗിക്കും.
ഡോ.ബീനാ സുരേഷ്, വി.എസ്.ഷാജി, പൊന്നമ്മ സുഗുണാനന്ദൻ, ബേബി ചാണ്ടി, പാർവതി സിജി, ആനിക്കാട് ഗോപിനാഥ്, പി.എസ്.വാസു, കെ. അപ്പുക്കുട്ടൻ, കല്ലറ ഷാജി തുടങ്ങിയവർ ആശാൻ കവിതകൾ പാരായണം ചെയ്യും.