വൈക്കം : നഗരസഭ ഒൻപതാം വാർഡിൽ പ്രായിക്കത്തറ കോളനി റോഡിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർമാനുമായ പി.ടി.സുഭാഷ് ഇടപെട്ട് വൈദ്യുതി വിച്ഛേദിച്ചതിനാൽ ദുരന്തം ഒഴിവായി. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, പി.ടി.സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി. കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. വൈക്കം ഫയര്‍സ്റ്റേഷൻ ഓഫീസർ വിഷ്ണു മധു, അസി. സ്റ്റേഷൻ ഓഫീസർ പി.എം. പവിത്രൻ, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ വി.ആർ.ബിജു, പി.എൻ.അഭിലാഷ്, ശ്യാംദാസ്, വി.വി.സജു, വി.ആർ. വർഗീസ് എന്നിവർ പങ്കെടുത്തു.