അയർക്കുന്നം: കാർ നിയന്ത്രണം വിട്ട് വീട്ടിലേയ്ക്ക് ഇടിച്ചു കയറി വീട്ടുടമയ്ക്ക് പരിക്കേറ്റു. തേക്കാനംകുന്നേൽ ജോസിനാണ് പരിക്കേറ്റത്. മണർകാട് കിടങ്ങൂർ റോഡിൽ പൂവേലി കയറ്റത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവ സമയം ജോസ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ഭാര്യ ലിസി പുറത്തുപോയിരിക്കയായിരുന്നു. ജോസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.