പാമ്പാടി: കാറ്റിലും മഴയിലും വാഴകൃഷി നശിച്ചു. വെള്ളൂര്‍ കരയില്‍ താന്നിമറ്റം ടി.പി. അനിയന്‍കുഞ്ഞ് പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി ചെയ്ത വാഴകളാണ് കാറ്റിൽ ഒടിഞ്ഞു വീണത്. 250 ല്‍ അധികം കുലച്ച വാഴകളാണ് നശിച്ചത്. വെള്ളൂര്‍ സഹകരണ ബാങ്കില്‍ നിന്നും ആറു ലക്ഷം രൂപ വായ്പയെടുത്താണ് അനിയന്‍കുഞ്ഞ് കൃഷിയിറക്കിയത്.