തലയോലപ്പറമ്പ് : പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള നീർപ്പാറ തലയോലപ്പറമ്പ് തട്ടാവേലി ആലിൻ ചുവട് റോഡിലെ ചാലുങ്കൽ പാലം പുനർ നിർമ്മിക്കുന്നതിനാൽ ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. ഈ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വടകര കരിപ്പാടം ഹെൽത്ത് സെന്റർ വഴി തിരിഞ്ഞുപോകണമെന്ന് വൈക്കം പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.