വൈക്കം : സംസ്ഥാന സർക്കാർ വിവിധ ജില്ലകളിൽ പോസ്‌കോ കോടതികൾ അനുവദിച്ചപ്പോൾ ചരിത്രപരമായി പ്രാധാന്യമുള്ള വൈക്കത്തെ അവഗണിച്ചതിൽ പ്രതിഷേധം ശക്തം. വൈക്കം കോടതി വളപ്പിൽ നടന്ന ലോയേഴ്‌സ് കോൺഗ്രസ് വൈക്കം കോർട്ട് സെന്റർ യുണിറ്റ് യോഗം സർക്കാർ അവഗണനയിൽ പ്രതിഷേധിച്ചു. പ്രതിഷേധം യോഗം ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.എ.സനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യുണീറ്റ് പ്രസിഡന്റ് അഡ്വ.എസ്.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ.ജോജി അലക്‌സ് അഭിഭാഷകരായ ശ്രീകാന്ത് സോമൻ, കെ.പി.ശിവജി, പി.എം.ബേബി, സാജു വാതപ്പളളി, രാജേഷ് കരിപ്പാടം, ജിഷ്ണു സത്യൻ, കെ.വി.ഷീബ, ടോം മാത്യു ,ഹരിമോഹൻ, മധു എബ്രഹാം, പി.എം.സുദർശനൻ എന്നിവർ പ്രസംഗിച്ചു