വൈക്കം : തോട്ടകം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസ്യൂമർഫെഡ് വിഷു ഈസ്റ്റർ വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് നിർവഹിച്ചു. ബാങ്കിന്റെ നീതി സ്റ്റോർ വഴിയാണ് 13 നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ പലവ്യഞ്ജനങ്ങളുടെ കിറ്റ് സബ്‌സിഡി നിരക്കിൽ വിതരണം ആരംഭിച്ചത്. വൈസ് പ്രസിഡന്റ് എം.എസ്ശിവജി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.രാധാകൃഷ്ണൻ നായർ, സുജാത മധു, പി.എസ്.മുരളീധരൻ, അഡ്വ.കെ.ജി.പ്രദീപൻ, അന്നക്കുട്ടി ജോൺ, ബാങ്ക് സെക്രട്ടറി കെ.ഷിജു, സോമൻ, സുനിൽ എന്നിവർ പ്രസംഗിച്ചു.