വൈക്കം : പെ​റ്റ് ഷോപ്പുകൾക്ക് ഏകീകൃത ലൈസൻസ് സംവിധാനം ഏർപ്പെടുത്തണമെന്ന് ഓൾ കേരള പെ​റ്റ് ഷോപ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മി​റ്റി രൂപീകരണ യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പി.ജെ ജോസഫിന്റെ (ജോജോ) അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസുകുട്ടി വരിക്കയിൽ, രാജേഷ് കിരൺ, എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റായി പി.ജെ ജോസഫിനെയും ( ജോജോ ) സെക്രട്ടറിയായി തോമസുകുട്ടി വരിക്കയിലിനെയും ട്രഷററായി രാജു പോൾ കാഞ്ഞിരപ്പള്ളിയെയും തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ അംഗങ്ങളായി പ്രസിഡന്റിനെയും സെക്രട്ടറിയെയും നോമിനേ​റ്റ് ചെയ്തു.