കടുത്തുരുത്തി : മഹാകവിയും എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറിയുമായ കുമാരനാശാന്റെ 150-ാമത് ജന്മദിന വാർഷികം കടുത്തുരുത്തി എസ്.എൻ.ഡി.പി യൂണിയൻ ആഘോഷിച്ചു. ശ്രീ നാരായണ ഗുരുദേവനെ സ്തുതിച്ച് കുമാരനാശൻ രചിച്ച ഗുരുസ്തവം ആലപിച്ചായിരുന്നു പരിപാടികൾക്ക് തുടക്കം കുറിച്ചത്. യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ ശാഖ ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും പങ്കെടുത്തു. മഹാകവി രചിച്ച ഗ്രാമവൃക്ഷത്തിലെ കുയിലും, ദുരവസ്ഥയ്ക്കും വർത്തമാന കാലഘട്ടത്തിൽ പ്രസക്തി ഉണ്ടെന്ന് യൂണിയൻ പ്രസിഡന്റ് ഏ.ഡി.പ്രസാദ് ആരിശ്ശേരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞൂ. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ സി.എം.ബാബു, വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ, യോഗം ബോർഡ് മെമ്പർ ടി.സി.ബൈജു, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം പ്രസിഡന്റ് സുധ മോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി കെ.വി.ധനേഷ് തുടങ്ങിയവർ പ്രസംഗിച്ചു.