വെച്ചൂർ: വെച്ചൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ ഭാഗമായി നടത്തുന്ന വിഷു വിപണനമേളയുടെ ഉദ്ഘാടനവും വിപണനവും പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ നിർവഹിച്ചു. അസി. സെക്രട്ടറി പി.എസ് സുധന്ദ്ര ബാബു, മെമ്പർമാരായ ബിന്ദു രാജു, മറിയക്കുട്ടി, ഗീത സോമൻ, സി.ഡി.എസ് ചെയർപേഴ്‌സൺ മിനി സരസൻ, വൈസ് ചെയർപേഴ്‌സൺ മിനി ജിജി, സി.ഡി.എസ് അംഗങ്ങൾ, എം.ഇ.സിമാരായ സുമ, ബിനുമോൾ, ശ്യാമ എന്നിവർ പങ്കെടുത്തു. വെച്ചൂർ ഗ്രാമപഞ്ചായത്തിന്റെ 13 വാർഡുകളിൽ നിന്നായി കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകളുടെ ജൈവകൃഷിയിലൂടെ ഉൽപാദിപ്പിച്ച പച്ചക്കറികളാണ് വിപണനമേളയിലുള്ളത്.